ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട സിനിമാ വിവാദം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഇന്നലെ നടന് സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷൈന്‍ സന്നദ്ധത അറിയിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇനിയുള്ള ചര്‍ച്ചകളില്‍ ഷെയ്ന് നിഗത്തിന് പകരം അമ്മ സംഘടന പങ്കെടുക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ചര്‍ച്ച നടത്തുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.അമ്മ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് തനിക്ക് സ്വീകാര്യം എന്ന് ഷെയ്ന് അറിയിച്ചു.
ഫെഫ്കയുമായി ഉള്ള കൂടിക്കാഴ്ചക്ക് ശേഷം ആയിരിക്കും നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള ചര്‍ച്ച.കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അമ്മ പ്രസിഡന്റായ മോഹന്‍ലാലിനെ അറിയിച്ചു.
പ്രശ്നം എത്രയും വേഗം ഒത്ത് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായും ഇടവേള ബാബു.
Comments