ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് പുറത്ത്. കെ.സുരേന്ദ്രന്റെ പേര് മുന്നോട്ട് വച്ച് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്. സുരേന്ദ്രനില്‍ ധാരണയിലെത്താന്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അതേസമയം കുമ്മനമില്ലെങ്കില്‍ പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ആര്‍എസ്എസ് നിലപാടറിഞ്ഞ ശേഷമാകും ഉണ്ടാവുക.
ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനിയായിരുന്ന കുമ്മനം രാജശേഖരന്റെ പേര് നിലവില്‍ സാധ്യതാ പട്ടികയില്‍ ഇല്ല. മറിച്ച് കെ സുരേന്ദ്രനാണ് ചര്‍ച്ചയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷാണ് കെ സുരേന്ദ്രന്റെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനെ കേന്ദ്രീകരിച്ചാണ് നിലവിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന് നിര്‍ണായക പങ്കുണ്ട്. ആര്‍എസ്എസ് നേതൃത്വം പികെ കൃഷ്ണദാസിന്റെ പേര് മുന്നോട്ടുവച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വത്തിന്റെ പരിഗണനയ്ക്ക് ശേഷം മാത്രമേ അധ്യക്ഷ സ്ഥാനത്താര് വരും എന്നതിനെ കുറിച്ച് വ്യക്തത വരികയുള്ളു.
Comments