നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയാറായി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസാണ് നാലു പ്രതികളെ തൂക്കിലേറ്റാനുള്ള സന്നദ്ധത അറിയിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്തയച്ചത്. പൊലീസ് മെഡല്‍ ജേതാവായ സുഭാഷിന്റെ മുത്തശ്ശന്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ഐഎന്‍എയില്‍ അംഗമായിരുന്നയാളാണ്. കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്ത വായിച്ചു. പ്രതികള്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതയാണ്. ആരാച്ചാരില്ലാത്തതിന്റെ പേരില്‍ ശിക്ഷ വൈകരുതെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നതെന്നു സുഭാഷ് കത്തില്‍ പറയുന്നു. ആറാം തീയതിയാണ് സുഭാഷ് കത്തയച്ചത്. ഫോണ്‍ നമ്പര്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തിഹാര്‍ ജയില്‍ അധികൃതരില്‍നിന്ന് ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്ന് സുഭാഷ് പറഞ്ഞു
Comments