രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിൽ നടക്കുന്ന വോട്ടെടുപ്പിൽനിന്ന് ശിവസേന വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ എംപിമാർക്ക് നിർദേശം ലഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലോക്സഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നിലപാട് മാറ്റിയതെന്നാണ് സൂചന.
Comments