ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യമുണ്ടെങ്കിൽ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താൻ പൗരന്മാർക്കും ഇന്ത്യൻ പൗരത്വം നൽകുമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെല്ലുവിളി. ജാർഖണ്ഡിലെ ബർഹെയ്ത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Comments