നിർഭയകേസിൽ പ്രതികളുടെ വധശിക്ഷാ വിധിയിൽ പുനപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര് ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. പുന:പരിശോധനാ ഹർജി തള്ളിയതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. തിരുത്തൽ ഹർജി നൽകാൻ മൂന്നാഴ്ച സമയം അനുവദിക്കണമെന്ന് പ്രതിയുടെ വക്കീൽ ആവശ്യമുന്നയിച്ചു. അതേസമയം ഒരാഴ്ചമാത്രമാണ് നിയമം അനുശാസിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പ്രതിഭാഗത്തിന്റെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്
Comments