You are Here : Home / News Plus

മുസ്ലീങ്ങള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റ് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Sunday, December 22, 2019 11:31 hrs UTC

ഇന്ത്യയിലെ കുടിയേറ്റ മുസ്ലീങ്ങള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റ് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആരുടെയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ പൗരത്വ ഭേദഗതി ബില്ലില്‍ ഇല്ല. ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ദാരിദ്ര്യം കാരണം ജീവിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ വരുന്നവരുണ്ടെന്ന് പറയുന്നു. അവര്‍ വരുന്നത് പൗരത്വത്തിന് വേണ്ടിയല്ല. സാമ്ബത്തിക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ക്ക് വേണ്ടി വര്‍ക്ക് പെര്‍മ്മിറ്റ് നല്‍കുന്നത് ആലോചിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുപ്രചാരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സമാധാനപരമാകണം. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശമ്ബളം വേണ്ടന്ന് വയ്ക്കണം. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

പി.എസ്.സി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.