You are Here : Home / News Plus

തെറ്റയില്‍ കേസിനെ ഗണേഷ്കുമാറുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല :ആര്‍. ബാലകൃഷ്ണപിള്ള

Text Size  

Story Dated: Saturday, June 29, 2013 01:55 hrs UTC

ഗണേഷ്കുമാറിനെതിരെ ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷിനെതിരെ ഭാര്യ നല്‍കിയ കേസ് സ്വകാര്യ അന്യായം മാത്രമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. തെറ്റയില്‍ കേസിനെ കെ.ബി. ഗണേഷ്കുമാറുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ലൈംഗിക പീഡനക്കേസില്‍ തെളിവുകളും സ്ത്രീയുടെ പരാതിയുമുള്ളതിനാല്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ രാജിവയ്ക്കണം. ഓഫിസ് ജീവനക്കാര്‍ അഴിമതി കാണിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടതില്ലെന്നു പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.