You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരെ 'ഫേസ്ബുക്കി'ലൂടെ പരാമര്‍ശം : ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Saturday, June 29, 2013 11:55 hrs UTC

മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തെ 'ഫേസ്ബുക്കി'ലൂടെ 'ഷെയര്‍' ചെയ്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.സെക്രട്ടേറിയറ്റ് ജീവനക്കാരായ പൊതുഭരണവകുപ്പിലെ ഓഫീസ് അസിസ്റ്റന്‍റ് പ്രേമാനന്ദിനെയും നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്‍റായ ചന്ദ്രപ്രസാദിനെയുമാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ജീവനക്കാരെ പുറത്താക്കിയതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ആരോപിച്ചു.രാഷ്ട്രീയ വൈരനിര്യാതനബുദ്ധി പ്രയോഗിച്ചതിന്റെ ഉദാഹരണമാണ് ഇതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി കെ. ഉമ്മന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.