You are Here : Home / News Plus

ബ്രസീല്‍ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 01, 2013 03:08 hrs UTC

റിയാ ഡീ ജനീറോ: ലോകചാമ്പ്യന്‍ സ്‌പെയിനിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുക്കിക്കൊണ്ട് ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍ . തൊണ്ണൂറാം സെക്കന്‍ഡിലായിരുന്നു ഫ്രെഡിന്റെ ആദ്യഗോള്‍ .തൊണ്ണൂറാം സെക്കന്‍ഡില്‍ അപ്രതീക്ഷിതമായി വീണ ഗോളിന്റെ ആഘാതത്തില്‍ നിന്ന് പിന്നീടു വരാന്‍ സ്പാനിഷ് പടയ്ക്കായില്ല. മടക്കമില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. പിക്വെ ചുവപ്പ് കണ്ട് പുറത്തായതോടെ പത്ത് പേരുമായി കളി അവസാനിപ്പിക്കേണ്ടി വന്ന.രണ്ടാം പകുതിയില്‍ കളിച്ചുമടുത്തവരെപോലെ തോന്നിച്ച സ്‌പെയിന്‍ സ്ഥിരം തന്ത്രം കൊണ്ട് തിരിച്ചുവരാന്‍ ശ്രമിക്കുന്നിത് മുന്‍പ് തന്നെ ഒന്നാം പകുതിയിലെ ഒന്നാം ഗോളിനെ അനുസ്മരിപ്പിക്കുംവിധം ഫ്രെഡ് രണ്ടു മിനിറ്റിനകം ഒരിക്കല്‍ക്കൂടി വല ചലിപ്പിച്ചു. ഇത്തവണയും തീര്‍ത്തും അപ്രതീക്ഷിതമായി തന്നെ. സ്പാനിഷ് മധ്യനിരയെ നെടുകെ പിളര്‍ന്ന നീളന്‍ പാസുകള്‍ വഴി കിട്ടിയ പന്ത് ഇടതു ബോക്‌സില്‍ നിന്ന് ഏറെയൊന്നും ആയാസപ്പെടാതെയാണ് ഫ്രെഡ് നെറ്റിലേയ്ക്ക് നിറയൊഴിച്ചത്. മധ്യനിരയും പ്രതിരോധക്കാരും ഇവിടെയും വെറും കാഴ്ചക്കാരായി. മൈതാനത്തുടനീളം ബ്രസീലുകാര്‍ ആസ്വദിച്ച സ്വാതന്ത്ര്യത്തിന്റെ ഫലസമാപ്തിയായിരുന്നു ഫ്രെഡിന്റെ രണ്ടാം ഗോള്‍ . കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ബ്രസീലിന്റെ നാലാം കിരീടമാണിത്. 1997ലെ ആദ്യ ടൂര്‍ണമെന്റിലും ബ്രസീലുകാരയിരുന്നു ജേതാക്കള്‍ . ഒരിക്കല്‍ റണ്ണറപ്പുമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.