തിരുവനന്തപുരം: തെളിവുകള്‍ നശിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ .സോളാര്‍ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുകയാണ്. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഗൗരമാര്‍ന്ന ആരോപണങ്ങള്‍ ഒരു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ ഉണ്ടായിട്ടില്ല. ഭരണഘടനാ മര്യാദ പാലിക്കാന്‍ ഇരുവരും സ്ഥാനമൊഴിയണമെന്ന് വി.എസ്.ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മാത്രമല്ല, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ് നായരുമായി ആഭ്യന്തര മന്ത്രി എന്ത് കാര്യമാണ് ഫോണില്‍ സംസാരിച്ചതെന്ന് കേരള സമൂഹത്തോട് വെളിപ്പെടുത്തണം. നടി ശാലു മേനോനെ അറിയില്ലന്നാണ് തിരുവഞ്ചൂര്‍ ആദ്യം പറഞ്ഞത്. പിന്നീട് ശാലുവിന്റെ വീട്ടില്‍ പോയെന്നും രണ്ടു മിനിട്ട് ചെലവഴിച്ചുവെന്നും പറഞ്ഞു. പക്ഷേ ശാലു മേനോന്റെ അമ്മ പറഞ്ഞത് തിരുവഞ്ചൂരിനെ വീടിന്റെ പാലുകാച്ചലിന് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം അവിടെ രണ്ടു മണിക്കൂര്‍ ഉണ്ടായിരുന്നുവെന്നുമാണ്. അതിന്റെ വീഡിയോയും ചിത്രങ്ങളും നശിപ്പിച്ചു.
Comments