ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ വയനാട് സീറ്റിലും ലീഗ് അവകാശവാദമുന്നയിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തേണ്ട സമയത്ത് നടത്തുമെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments