തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമ വിഹിതം 4.75 ശതമാനത്തില്‍നിന്ന് 3.25 ശതമാനമാക്കിയും തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയുമാണ് കുറച്ചത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിക്ഷേപ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് വിഹിതം വെട്ടിച്ചുരുക്കിയത്. 3.6 കോടി തൊഴിലാളികള്‍ക്കും 12.5 കോടി തൊഴില്‍ദാതാക്കള്‍ക്കും നിരക്ക് കുറച്ചത് ആശ്വാസമാകും.
Comments