വിവാദമായ കാർട്ടൂണില്‍ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അവാർഡ് ജേതാവ് കെ കെ സുബാഷ്. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് കെ കെ സുബാഷ് നിലപാട് അറിയിച്ചത്. അതേസമയം, ലളിതകലാ അക്കാദമിയുടെ അടിയന്തിര യോഗം മറ്റന്നാൾ ചേരും. എക്സിക്യൂട്ടീവും ജനറൽ കൗൺസിലുമാണ് അടുത്ത ദിവസം ചേരുന്നത്. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.
Comments