ബിനോയ് കോടിയേരിക്ക് എതിരെ പീഡന പരാതി നൽകിയ ബിഹാർ സ്വദേശിനിക്ക് എതിരെ കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ പരാതിയിലാണ് കേസെടുക്കുക. മെയ് മാസമാണ് കണ്ണൂർ റേഞ്ച് ഐജിക്ക് ബിനോയിയുടെ പരാതി ലഭിച്ചത്.മുമ്പ് പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുമ്പ് പരാതി കണ്ണൂർ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായിരുന്നതിനാൽ പരാതിയിൽ വിശദമായി അന്വേഷിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർ നടപടികൾ പിന്നീട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.
Comments