പ്രളയാനന്തര പുനഃനിർമാണത്തിന്റെ ഭാഗമായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകൾ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ പരാജയമാണെന്നും അത് ചർച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Comments