സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. ബാലഭാസ്കറിന്‍റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്
Comments