ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ നാർകോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
Comments