മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 2017 ഒക്ടോബറിലാണ് ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടത്. മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനി മാത്യൂസും ബിഹാറിൽ നിന്ന് ദത്തെടുത്ത ഷെറിൻ ദുരൂഹ സാചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു. കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
Comments