സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം - അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല നൽകി വത്തിക്കാന്റെ പുതിയ ഉത്തരവ്. ഭൂമി വിവാദത്തെത്തുടർന്ന് ചുമതലയേറ്റെടുത്ത ബിഷപ് മാർ ജേക്കബ് മനന്തോടത്തിനോട് പാലക്കാട് രൂപതയിലേക്ക് തിരികെ പോകാനും ഉത്തരവില്‍ നിർദ്ദേശമുണ്ട്. എന്നാല്‍ കർദിനാളിനെ വീണ്ടും നിയമിച്ചതിനെതിരെ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും വിമത വൈദികരും കടുത്ത പ്രതിഷേധത്തിലാണ്.
Comments