ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയിൽ ചേര്‍ന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബംഗലൂരുവിലെ ജയനഗറിൽ നടന്ന ചടങ്ങിലേക്ക് തന്നെ കാണാനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വന്നത്. വേദിയിൽ എത്തിയ എല്ലാവരെയും പതാക നൽകിയാണ് സ്വീകരിച്ചത്. അല്ലാതെ അഞ്ജു ബോബി ജോര്‍ജ്ജിന് ബിജെപി അംഗത്വം നൽകിയിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി. തന്നോട് സംസാരിക്കാനുള്ള സൗകര്യത്തിനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വേദിയിൽ തന്നെ ഇരുന്നതെന്നും വി മുരളീധരൻ പറയുന്നു.
Comments