കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ.
ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യെദിയൂരപ്പ പറഞ്ഞു.വിമതരെല്ലാം ബിജെപിക്ക് ഒപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി സംഭവിച്ചു . വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ വീണ്ടും പാളുന്നു. രാജി പിന്വലിക്കുമെന്നറിയിച്ച വിമത എംഎല്‍എ എംടിബി നാഗരാജ് നിലപാട് മാറ്റി. കെ.സുധാകറിനൊപ്പം മുംബൈയിലേയ്ക്കു പോകുമെന്ന് നാഗരാജ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് താന്‍ രാജിയില്‍ നിന്നും പിന്മാറുന്ന വിവരം നാഗരാജ് അറിയിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായതിനെ തുടര്‍ന്നാണ് രാജി പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments