You are Here : Home / News Plus

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Text Size  

Story Dated: Friday, August 02, 2019 08:26 hrs UTC

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രി. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും കിംഗ് ജോർജ് ആശുപത്രിയിലെ ട്രോമാ കെയർ വിഭാഗം തലവൻ സന്ദീപ് തിവാരി പറഞ്ഞു. എന്നാൽ ഇന്നലെ മുതൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അതിനായി മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരമായ സ്ഥിതിയിൽ പനി വരുന്നത് സ്ഥിതി വഷളാക്കുമോ എന്ന ആശങ്കയുണ്ട് ഡോക്ടർമാർക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.