കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശത്തെത്തി ദുരന്തബാധിതരെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയിലുണ്ടായത്. ഇനിയങ്ങോട്ട് എന്ത് ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്. എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. എല്ലാറ്റിനെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. കഴിഞ്ഞ വര്‍ഷം മഹാപ്രളയം ഉണ്ടായപ്പോൾ കേരളം അതിജീവിച്ചു. പ്രളയക്കെടുതികൾ പരിഹരിച്ച് വരുന്നതിനിടക്കാണ് വീണ്ടും ദുരിതം ഉണ്ടായത്. അന്നത്തെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചു, അതുകൊണ്ടുതന്നെ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ഒന്നിച്ച് നിൽക്കാൻ തന്നെയാകണമെന്നും പിണറായി വിജയൻ പറഞ്ഞു.
Comments