You are Here : Home / News Plus

കശ്മീര്‍ പുനസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് മോദി; യുദ്ധമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് ഇമ്രാന്‍ഖാന്‍

Text Size  

Story Dated: Wednesday, August 14, 2019 07:57 hrs UTC

കശ്മീര്‍ പുനസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനത തീരുമാനം അംഗീകരിച്ചു കഴിഞ്ഞെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുച്ഛേദം 370 എടുത്തുകളഞ്ഞതില്‍ നിക്ഷിപ്ത രാഷ്ട്രീയ ഗ്രൂപ്പുകളില്‍ പെട്ട കുറച്ച് പേര്‍ക്ക് മാത്രമേ എതിര്‍പ്പുള്ളു. തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്നവരാണ് ഇക്കൂട്ടർ. കശ്മീര്‍ വികസനത്തിനാണ് തീരുമാനം കൈക്കൊണ്ടത്. പ്രത്യേക പദവി ഇത്രയും കാലം കശ്മീരിനെ ഒറ്റപ്പെടുത്തുകയും അവിടുത്തെ വികസനം തടസപ്പെടുത്തുകയും ചെയ്തതായി മോദി പറഞ്ഞു. അതേസമയം, കശ്മീരിനെ ചൊല്ലി യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.