You are Here : Home / News Plus

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ

Text Size  

Story Dated: Friday, August 16, 2019 08:42 hrs UTC

ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാ‍ർ ലംഘനത്തെ തുടർന്ന് തിരിച്ചടിച്ച് ഇന്ത്യൻ സേന. അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീപം നടന്ന വെടിവയ്പ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അതിർത്തിയിൽ ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു പാക് സൈനികൻ കൂടി മരിച്ചെന്ന വാർത്ത പാക് സേന തന്നെയാണ് പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.