കടുത്ത മത്സരവും തളർച്ചയും മറികടക്കാൻ ഹിന്ദുസ്ഥാൻ യുണിലിവർ ഉത്പന്നങ്ങളുടെ വിലകുറച്ചു.ലക്സ്, ലൈഫ്ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കഴിഞ്ഞമാസം കുറച്ചത്. ലക്സ്, ലൈഫ്ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയിൽ നാലുശതമാനം മുതൽ ആറുശതമാനംവരെയാണ് കുറച്ചത്. 20,960 കോടിയുടെ കുളിസോപ്പ് വിപണിയിൽ ലൈഫ്ബോയ്, ലക്സ് സോപ്പുകളാണ് ഏറ്റവും വിറ്റഴിയുന്നത്. ഇതിൽതന്നെ ലൈഫ്ബോയ് ആണ് ഒന്നാംസ്ഥാനത്ത്.
Comments