അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ വ്യക്തിക്കെതിരെയാണ് പരാതി. പെണ്‍കുട്ടി തിരുവനന്തപുരം റൂറൽ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. തന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇയാള്‍ ആദ്യമേ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പെൺകുട്ടി പറയുന്നു.
Comments