രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്ന് മുതിർന്ന നേതാവ് ശശി തരൂർ. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ല. അത്തരം നീക്കങ്ങൾ കോൺഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂർ മുന്നറിയിപ്പ് നൽകി.ബിജെപിയും സഖ്യകക്ഷികളും കരുതുന്നത് ഹിന്ദു എന്നത് അക്രമകാരികളായ ബ്രിട്ടീഷ് ഫുട്ബോൾ ഹൂളിഗൻസിനെ പോലെയാവണമെന്നാണെന്നും തരൂർ ആരോപിച്ചു. ദി ഹിന്ദു വേ എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.
Comments