പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി.കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് ബെൽജിയം പൗരനായ നെഹാലിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിറക്കിയിരിക്കുന്നത്. നെഹാൽ നിലവിൽ അമേരിക്കയിലാണെന്നാണ് റിപ്പോർട്ട്.
Comments