പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുളള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനും ധാരണയായി. മുഖ്യമന്ത്രിയും പിഎസ്സി ചെയർമാനും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. പരീക്ഷകൾ മലയാളത്തിലാക്കുന്നതിൽ എതിർപ്പില്ലെന്ന് പിഎസ്സി ചെയർമാൻ യോഗത്തില്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം. പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊൻപത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്.
Comments