റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. ഇപ്പോള്‍ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും.
Comments