വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം ആദായനികുതി മാത്രം നൽകിയാൽ മതി. 2019 ഒക്ടോബർ 1 മുതൽ സ്ഥാപിക്കുന്ന കമ്പനികൾക്ക് 15 ശതമാനം നികുതി മാത്രമേ ഉണ്ടാകുകയുള്ളൂ. ഇവ 2023 ഒക്ടോബറിനു മുമ്പ് ഉത്പാദനം തുടങ്ങണമെന്നതാണ് നിബന്ധന. വ്യാവസായിക രംഗത്ത് വളർച്ചയും ഉത്പാദനവും ഉറപ്പാക്കാനാണ് പുതിയ നടപടികൾ. മറ്റാനുകൂല്യങ്ങൾ പറ്റാത്ത ആഭ്യന്തര കമ്പനികൾ ആൾട്ടർനേറ്റ് ടാക്സ്, മാറ്റ് എന്നിവ നൽകേണ്ടതില്ല. പൊതു യൂണിവേഴ്സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആർ ഫണ്ട് ചിലവഴിക്കാം. ഒരു ലക്ഷത്തി നാൽപ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ടത്.
Comments