You are Here : Home / News Plus

കൂത്താട്ടുകുളത്ത് പഴകിയ മീന്‍ പിടിച്ചെടുത്തു

Text Size  

Story Dated: Sunday, September 22, 2019 05:35 hrs UTC

കൂത്താട്ടുകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് പഴകിയ എഴ് പെട്ടിമീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്.

കച്ചവടത്തിനായി കൊണ്ടുവന്ന മീനാണ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്ബില്‍ സൂക്ഷിച്ചിരുന്നത്. സ്ഥലത്ത് ഏറെക്കാലമായി കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൊണ്ടുവന്നതാണിത്. ഐസിട്ട് സൂക്ഷിച്ചിരുന്ന മീന്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു.

മാലിന്യം റോഡില്‍ ഉപേക്ഷിച്ചതിന് നഗരസഭ നേരത്തെ ഷാനവാസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മീനിന്‍റെ സാമ്ബിളുകള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചു. ഇതിന്‍റെ രാസപരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരികുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രൂക്ഷഗന്ധം വന്നിരുന്ന മീന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ അതേ പറമ്ബില്‍ തന്നെ കുഴിച്ചുമൂടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.