ജോളി എന്‍ഐടിയില്‍ ആണ് ജോലി ചെയ്തിരുന്നതെന്ന കാര്യത്തില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് റെഞ്ചി. വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്ഛന് ടോം തോമസ് തന്നെയാണ് ജോളിക്ക് ജോലി കിട്ടിയ വിവരം ഫോണിലൂടെ റഞ്ചിയോട് പറയുന്നത്.
പിതാവ് വളരെ സന്തോഷത്തിലായിരുന്നു കാര്യം പറഞ്ഞത്. ജോലി അടുത്തായിരുന്നതും പോയി വരാവുന്ന ദൂരത്തിലായിരുന്നതും പിതാവ് വളരെ ഉത്സാഹത്തിലായിരുന്നു പറഞ്ഞത്. 2005ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ താന്‍ എംഎഡ് ചെയ്തുകൊണ്ടിരിക്കുമ്ബോഴായിരുന്നു അത്.
2005 ഏപ്രിലിലാണ് താന്‍ എംഎഡ് കഴിഞ്ഞ് മദ്രാസില്‍ നിന്ന് തിരിച്ച് വരുന്നത്. അന്ന് ജോളിയ്ക്ക് ജെആര്‍എഫ് ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. ജെആര്‍ഫ് ലഭിച്ചപ്പോള്‍ ജോലിക്കൊപ്പം കൊണ്ട് പോകമെന്നാണ് ജോളി പറഞ്ഞത്. ഇത് തന്നെ പിതാവും തന്നോട് പങ്ക് വച്ചു.റോയി തോമസ് മരിച്ച സമയത്ത് എന്‍ഐടിയില്‍ നിന്ന് ആരും കാണാന്‍ വന്നില്ല.
അപ്പോഴാണ് സംശയം തോന്നുന്നത്. അതിന് ശേഷം ജോളി അറിയാതെ ജോലി കാര്യം സഹോദരന് റോജോ അന്വേഷിച്ചു. ജോലി നഷ്ടപ്പെട്ടെന്നാണ് അക്കാലയളവില്‍ ജോളി പറഞ്ഞത്. റോജോ അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു വ്യക്തി അവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞു.
എന്നാല്‍ തങ്ങള്‍ അന്വേഷണം നടത്തിയെന്ന് ജോളി അറിഞ്ഞു. റോജോയ്ക്ക് സംശയം ഉണ്ടായിരുന്നെങ്കില്‍ തന്നോട് അത് നേരിട്ട് ചോദിക്കാമായിരുന്നും സര്‍വ്വീസ് ബുക്ക് കാണിക്കാമായിരുന്നല്ലോ എന്നും ജോളി ഒരു ബന്ധുവിനോട് പ്രതികരിച്ചിരുന്നു.
കാരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് സര്‍വീസ് ബുക്കില്ലെന്ന് ജോളിയ്ക്ക് അറിയില്ലായിരുന്നു. ഭര്‍ത്താവ് മരിച്ചിരിക്കുന്ന അവസരത്തില്‍ ഒരു സ്ത്രീയെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് പിന്നീട് ആ വിഷയത്തില്‍ ചോദിക്കാഞ്ഞത്.
കേസ് ഇപ്പോള്‍ ഈ നിര്‍ണ്ണായക ഘട്ടത്തിലെത്തിയ സമയത്താണ് അമ്മ ജോലിയില്ലെന്ന് തന്നോട് പറഞ്ഞതെന്ന് മകന് റോമോയും പറഞ്ഞു. കേസ് ഉദ്യോഗസ്ഥര്‍ എന്‍ഐടിയില്‍ ചെന്ന് അന്വേഷിക്കുമ്ബോള്‍ അത് പ്രശ്നമാകുമെന്ന് കരുതിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്ന് അമ്മ പറഞ്ഞെന്നും റോമോ പറഞ്ഞു.
ആദ്യം സുഹൃത്തിന്റെ സ്ഥാപനത്തില്‍ ആണ് ജോലിയെന്നാണ് പറഞ്ഞത്. പിന്നീട് ഒരു ബ്യൂട്ടിപാര്‍ലറിലാണ് ജോലിയെന്നും പറഞ്ഞു.
പൊലീസ് ചോദ്യം ചെയ്യുന്നത് വരെ എന്‍ഐടിയില്‍ ലക്ചറര്‍ ആണെന്ന് പറഞ്ഞ് തന്നെയും പറ്റിച്ചിരുന്നതായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറഞ്ഞിരുന്നു.
Comments