നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്.
Comments