ഹരിയാണയിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തിരഞ്ഞെടുത്തു. ഛണ്ഡീഗഢിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടാറിനെ തിരഞ്ഞെടുത്തത്. ഈ യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഖട്ടാർ ഗവർണറെ സന്ദർശിച്ചു. ഹരിയാണ മുഖ്യമന്ത്രിയായി രണ്ടാം തവണ ഖട്ടാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.
Comments