You are Here : Home / News Plus

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നിരാഹാര സമരത്തില്‍

Text Size  

Story Dated: Sunday, October 27, 2019 02:00 hrs UTC

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തില്‍. കേസില്‍ തന്റെ ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് നളിനി നിരാഹാരസമരം നടത്തുന്നത്. മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി നിരാഹാര സമരമെന്ന അവസാന അടവ് പുറത്തിറക്കിയിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയും ഭര്‍ത്താവും 28 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണ്. നളിനിയും ഭര്‍ത്താവ് മുരുഗന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് ജയിലില്‍ കഴിയുന്നത്.

2016 ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് നളിനിക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു.മകളുടെ വിവാഹത്തിനും പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു മകളുടെ വിവാഹം. നളിനിയുടെ മകള്‍ ഹരിത്ര ശ്രീഹരന്‍ ലണ്ടനില്‍ ഡോക്ടറാണ്.രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലാകുമ്ബോള്‍ നളിനി ഗര്‍ഭിണിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.