തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേർപെട്ടു. പേട്ട സ്റ്റേഷനു സമീപത്തു വെച്ചാണ് സംഭവം.എൻജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. കപ്ലറിൽ വന്ന തകരാറാണ് ബോഗികൾ വേർപെടാൻ കാരണമായത്. മറ്റു ബോഗികൾ പേട്ട സ്റ്റേഷനിൽ കിടക്കുകയും എൻജിനും ഒരു എ.സി കോച്ചും ഒരു ജനറൽ കോച്ചും മുന്നോട്ടുപോവുകയുമായിരുന്നു. കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് കാര്യം മനസ്സിലായത്. തുടർന്ന് ട്രെയിൻ നിർത്തി. അധികൃതർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. ബോഗികൾ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകൾക്കും ശേഷം ട്രെയിൻ യാത്ര തുടർന്നു.
Comments