You are Here : Home / News Plus

യു.എ.പി.എ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; വിമര്‍ശനവുമായി കാനം

Text Size  

Story Dated: Saturday, November 02, 2019 10:12 hrs UTC

മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം നിയമങ്ങൾ ചുമത്താൻപാടുള്ളുവെന്നാണ് കേരളത്തിലുള്ള നിർദ്ദേശം. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എൽഡിഎഫ് സർക്കാരിന് ഭൂഷണമല്ല ഇത്തരം നടപടികളെന്നും കാനം പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.