യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ,താഹ എന്നിവര്‍ കോഴിക്കോട് ജയിലില്‍ തുടരും. ഇരുവരെയും ഇന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റില്ല. രണ്ട് പേരുടെയും ജാമ്യാപേക്ഷ നാളെ
പരിഗണിക്കുന്നതിനാലാണ് തീരുമാനം.
അലനെയും താഹയെയും തൃശ്ശൂരിലെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് രക്ഷിതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇരുവരേയും മാറ്റാനുള്ള തീരുമാനം പൊലീസിന്റേതല്ലെന്നും കമ്മീഷണര്‍ എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ഇന്നലെ തന്നെ അലനും താഹയും കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ കോടതി നിരസിച്ചാല്‍ ഇരുവരെയും വിയ്യൂരിലേക്ക് മാറ്റാനാവശ്യമായ സുരക്ഷ ഒരുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റും എന്ന് പൊലീസ് അറിയിച്ചതിനെ
തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ വസ്ത്രങ്ങളുമായി രാവിലെ ജയിലിലെത്തിയിരുന്നു. എന്നാല്‍ വിയ്യൂരിലേക്ക് ഇവരെ മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ രക്ഷിതാക്കള്‍ മടങ്ങി.
Comments