വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാലിന് പണിമുടക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്‌ഐഎന്‍ടിയുസി) നേതൃത്വത്തിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാല് തിങ്കളാഴ്ച പണിമുടക്കുന്നത്. തുടര്‍ച്ചയായ ശമ്ബള നിഷേധം അവസാനിപ്പിക്കുക, ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍.
രണ്ട് വര്‍ഷം കൊണ്ട് കെഎസ്‌ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്ബളവും പെന്‍ഷനും മുടങ്ങില്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ജീവനക്കാരുടെ ശമ്ബള പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി രൂപ വെട്ടിക്കുറച്ച് ശമ്ബളവിചരണം താറുമാറാക്കിയത് ഈ ധനമന്ത്രി തന്നെയാണെന്നാണും കോടതിയില്‍ ഒത്തുകളി നടത്തി 9,500 പേരെ പിരിച്ചുവിട്ടതായും ജീവനക്കാര്‍ ആരോപിക്കുന്നു.
Comments