കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേന്ദ്രം ഉത്തരവിറക്കിയതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്‍്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അപാകതകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി ആര്‍ക്കും ഭൂമി നഷ്ടപ്പെടില്ലെന്നും ഒരാളെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷികള്‍ തുടരാന്‍ തടസ്സമുണ്ടാവില്ല. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്‍വാങ്ങണം. പ്രതിഷേധം അക്രമത്തിലേക്ക് തിരിയരുതെന്നും അദ്ദേഹം പറഞ്ഞു.
Comments