തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് കെ.ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി.
നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി കെ പ്രശാന്ത് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.
Comments