ഫോൺ ചോർത്താൻ രാജ്യത്തെ പത്ത് ഏജൻസികൾക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സർക്കാർ. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജൻസ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജൻസികൾക്കാണ് ഫോൺ ചോർത്താൻ അധികാരമുള്ളത്. എന്നാൽ, ഏതെങ്കിലും വ്യക്തിയുടെ ഫോൺ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയെ അറിയിച്ചു.
Comments