ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും. ടെലികോം താരിഫ് പുനർനിർണയത്തിനായുള്ള കൺസൾട്ടേഷൻ നടപടികൾ തുടങ്ങാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മറ്റ് ടെലികോം ഓപ്പറേറ്റർമാരെ പോലെ സർക്കാരിനൊപ്പം നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടി വരുമെന്ന് റിലയൻസ് ജിയോ വാർത്താക്കുറിപ്പിൽ പറഞ്ഞു.താരിഫ് നിരക്കുകൾ വർധിപ്പിക്കേണ്ടി വന്നാലും അത് ഡാറ്റാ ഉപഭോഗത്തെ ബാധിക്കാത്ത വിധത്തിലുള്ളതായിരിക്കുമെന്നും പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റാ അനുകൂല്യങ്ങൾ വർധിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും ജിയോ പറഞ്ഞു.
Comments