ക്ലാസ് മുറിക്കുള്ളിൽനിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെയും അധ്യാപകർക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്. ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഷഹ്ല ഷെറിൻ (10) ആണ് മരിച്ചത്. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയ്യാറായില്ല. ഉടൻ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കിൽ ഷഹ്ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. കടുത്ത അമർഷത്തോടെയും വികാരനിർഭരവുമായിട്ടാണ് കുട്ടികൾ പ്രതികരിച്ചത്.
Comments