മഹാരാഷ്ട്രയിൽ ബിജെപിയിതര സഖ്യ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ശിവസേന-എൻ.സി.പി.-കോൺഗ്രസ് പാർട്ടികൾ ചേർന്ന് വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷം വീതം ശിവസേനയ്ക്കും എൻസിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാൽ ഇതിനോട് ശിവസേന പൂർണമായും വഴങ്ങിയിട്ടില്ല. രണ്ടരവർഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനൽകില്ല എന്ന നിലപാട് ശിവസേന നേതാക്കൾ എൻസിപി-കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എൻസിപിക്ക് ആദ്യ ടേം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളാനാകില്ല. അല്ലെങ്കിൽ മകൾ സുപ്രിയ സുലെയോ അജിത് പവാറോ മുഖ്യമന്ത്രിസ്ഥാനത്തെത്തിയേക്കാം. കോൺഗ്രസ് കടുംപിടിത്തം തുടരുന്നതാണ് ആദ്യ ടേം എൻസിപിക്ക് കിട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
Comments