പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സർക്കാരിന് തിരിച്ചടി. പാലം പൊളിച്ചുപണിയും മുൻപ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നുമാസത്തിനകം പരിശോധന നടത്തണം.പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവൻ വഹിക്കണമെന്നും പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
Comments