നഗരത്തിൽ ദിവസേന ഒരു മണിക്കൂർ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതി ഉടൻ ആരംങിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റർനെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കൺവെർജൻസ് ടെക്നോളജീസുുമായി (ആക്റ്റ്) ചേർന്നാണ് സർക്കാർ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. ബംഗളുരു നിവാസികൾക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂർ ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം.
Comments